NEWS UPDATE

6/recent/ticker-posts

കുമ്പോൽ കെ എസ്‌ ആറ്റക്കോയ തങ്ങൾ സമസ്ത വൈസ് പ്രസിഡന്റ്

കോഴിക്കോട്: പ്രമുഖ പണ്ഡിതനും ആത്മീയ നേതൃത്വവും ജാമിയ സഅദിയ്യ പ്രസിഡന്റുമായ  കെ എസ്‌ ആറ്റക്കോയ  തങ്ങൾ കുമ്പോലിനെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.[www.malabarflash.com] 

കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന കേന്ദ്ര മുശാവറയാണ് കുമ്പോൽ തങ്ങളെ ഉപാധ്യക്ഷനായി  തെരെഞ്ഞെടുത്തത് പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. 

വിട പറഞ്ഞ  വൈസ് പ്രസിഡന്റ് ഷിറിയ എം  അലിക്കുഞ്ഞി മുസ്ലിയാരുടെ ഒഴിവിലേക്കാണ് കുമ്പോൽ തങ്ങളെ നിശ്ചയിച്ചത്.

Post a Comment

0 Comments