കോഴിക്കോട്: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. ആനവാതിൽ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണിന്റെയും ശരണ്യയുടെയും ഏക മകൾ തൻവി ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.[www.malabarflash.com]
കുഞ്ഞിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ്. സൈനികനായ പിതാവ് ശനിയാഴ്ചയാണ് അവധി കഴിഞ്ഞു തിരിച്ചുപോയത്. മരണവിവരമറിഞ്ഞ അദ്ദേഹം തിരിച്ചെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Post a Comment