NEWS UPDATE

6/recent/ticker-posts

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചപ്പേത്തടം ഭാഗത്ത് വാടകക്ക് താമസിക്കുന്ന എന്‍. സല്‍മാന്‍ ഫൈസി (21 -സുപ്പാ), കരിക്കോട് പുത്തന്‍വിള കിഴക്കതില്‍ വീട്ടില്‍ ഫ്രാന്‍സിസ് ഫ്രാങ്കോ (23) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


വിവാഹ വാഗ്ദാനം നല്‍കി ഇവര്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞു.മാതാവിന്റെ പരാതിയില്‍ കിളികൊല്ലൂര്‍ പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് പാലത്തറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.

അത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments