NEWS UPDATE

6/recent/ticker-posts

കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് പെരുങ്കാല തുരുത്തിക്കാട്ടിൽ മനു രാജൻ–പ്രിയ ദമ്പതികളുടെ ഏകമകൾ മഹിമയാണ് കുളത്തിൽ വീണ്‌ മരിച്ചത്.[www.malabarflash.com]

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്‌ സമീപത്തെ കുളത്തിൽ വീണുകിടക്കുന്നത്‌ കണ്ടത്‌.

മനു രാജൻ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഭാര്യ പുല്ലുചെത്താൻ പോയിരുന്നു. സമീപത്തെ തൊഴിലുറപ്പ് ജോലിക്കാരും അയൽവാസികളും ചേർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments