Top News

ചെമ്പിരിക്ക കാർണിവലിന് തുടക്കമായി

ചെമ്പിരിക്ക: ചെമ്പിരിക്ക പൗരസമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പിരിക്കയിൽ സംഘടിപ്പിക്കുന്ന  "ചെമ്പിരിക്ക കാർണിവൽ"   സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പൗരസമിതി ചെയർമാൻ സി.കെ ദാവൂദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജാ അബൂബക്കർ, വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, ഗ്രാമപഞ്ചായത്ത്‌  അംഗങ്ങളായ ജയൻ, ബി.ആർ.സി.സി  എം.ഡി ഷിജിൻ പറമ്പത്ത്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മാഹിൻ കല്ലട്ര, ഖാസിം കല്ലട്ര, സി.എ അബ്ദുൽ മജീദ്, താജുദ്ദീൻ ചെമ്പിരിക്ക തുടങ്ങിയവർ പ്രസംഗിച്ചു.  

കരുണൻ, സി.എ ഹംസ, സബീർ ബി.കെ, മുഹമ്മദ് കുഞ്ഞി കുന്നിൽ, ജലീൽ എം.സി, അഷ്റഫ് സി.ഇ, ഇഖ്ബാൽ കെ.എച്ച്, റിയാസ് പി.എം, ശരീഫ് ചാപ്പ, അബ്ബാസ് ഫരീക്ക, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. സി.എ യൂസുഫ് സ്വാഗതവും ശരീഫ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു. 

ചെമ്പിരിക്ക കല്ലട്ര ഗ്രൗണ്ടിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 9 മണി വരെയാണ് പ്രവർത്തന സമയം. മരണക്കിണറോട് കൂടിയ അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് കോർട്ട്, വിപണനമേള തുടങ്ങിയവയും കാർണിവലിൻ്റെ ഭാഗമായുണ്ട്.

Post a Comment

Previous Post Next Post