NEWS UPDATE

6/recent/ticker-posts

ബേക്കലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര പൂരമഹോത്സവം തുടങ്ങി

ബേക്കല്‍: ബേക്കലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര പൂരമഹോത്സവം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര മുഖ്യ കര്‍മി കണ്ണന്‍ കാരണവര്‍ കോടിയേറ്റി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും, നിവേദ്യപൂജയും വൈകുന്നേരം ക്ഷേത്ര ഭജന സമിതിയുടെ ഭജനയും നടന്നു.[www.malabarflash.com]


തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുഷ്പാര്‍ച്ചന, നിവേദ്യപൂജ, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 9 മണിക്ക് ഉത്സവം

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭജന, ഉച്ചയ്ക്ക് 3 മണിക്ക് മഹോത്സവം, രാത്രി 7.30 ന് തിരുവാതിര, രാത്രി 9 മണിക്ക് ആയിരത്തിരി മഹോത്സവം.

ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ അന്നദാനം
വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പൂരക്കളി, രാത്രി 9 മണിക്ക് ആയിരത്തിരി മഹോത്സവത്തോടുകൂടി പൂരോത്സവം സമാപിക്കു.

Post a Comment

0 Comments