NEWS UPDATE

6/recent/ticker-posts

ഇസ്ലാം മുന്നോട്ട് വെക്കുന്നത് ശാന്തിയുടെ സന്ദേശം, വിശ്വാസി സമൂഹം ഒറ്റക്കെട്ടാവണം: കാന്തപുരം

പുത്തിഗെ: മുഹിമ്മാത്ത് പോലുള്ള ധാര്‍മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍   ലോകത്തിന് വെളിച്ചം വീശുന്ന ശാന്തി സന്ദേശമാണെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുഹിമ്മാത്ത് സനദ് ദാനം നിര്‍വ്വാഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഇസ്ലാം ശാന്തിയുടേയും സമാധാനത്തിന്റെയും മതമാണ്. തീവ്രവാദത്തിനും ഭീകരതക്കും അവിടെ സ്ഥാനമില്ല. തീവ്ര ചിന്തകള്‍ ഉയര്‍ത്തുന്ന നവീനവാദികളെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ എന്നും ഒറ്റക്കെട്ടായി നില്‍ക്കണം. സംഘടന പരമായ ചെറിയ ഭിന്നതകള്‍ ഒരിക്കലും ഐക്യത്തിന് തടസ്സമാകരുത്.  സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗ്ഗത്തില്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം.  മത സമൂഹത്തിനെതിരെ ഉയര്‍ന്ന് വരുന്ന യുക്തി ചിന്തകളെയും  നീരീശ്വര നിര്‍മ്മിത വാദങ്ങളെയും ചെറുക്കാന്‍ മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ പര്യാപ്തമാണ്. 

ഊശരമായിക്കിടന്നിരുന്ന ഒരു പ്രദേശത്ത് ചെറിയ നിലയില്‍ തുങ്ങിയ മുഹിമ്മാത്ത് സംരംഭം വളര്‍ന്നു പന്തലിച്ച് വലിയൊരു വിജ്ഞാന ഗേഹമായി മാറിയതിനു പിന്നില്‍ ത്വാഹിര്‍ ത്വാഹിര്‍ തങ്ങളുടെ ഇഖ്‌ലാസും ആത്മ സമര്‍പ്പണവമാണെന്നും അദ്ധേഹം പറഞ്ഞു.   

ഭൗതികമായ ഒരു താല്‍പര്യവുമില്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് ത്വാഹിര്‍ തങ്ങള്‍ മുഹിമ്മാത്ത് തുടങ്ങിയത്. ഇന്ന് അത് അതി മനോഹരമായ വിജ്ഞാന കേന്ദ്രമായി പരിലശിച്ചു. മുഹിമ്മാത്തിന്റെ വികസനത്തിനായി തുടക്കം കുറിക്കുന്ന പുതിയ കാമ്പസ് വിജ്ഞാന സേവന മേഖലകളില്‍ പുതിയ ചുവെടു വെപ്പുകള്‍ക്ക് കാരണമാവുമെന്നും കാന്തപുരം പറഞ്ഞു. 

അല്ലാഹു ബഹുമാനിച്ചതിനെല്ലാം ആദരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ബറാഅത്ത് അട്കകമുള്ള പുണ്യങ്ങള്‍ നിറഞ്ഞ ശഅബാന്‍ മാസത്തെ ആത്മീയ ഉണര്‍വ്വിനായി ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.   

മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍ കൂളിമാട് പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സന്ദേശ പ്രഭാഷണവും 
പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

പഠനം പൂര്‍ത്തിയാക്കിയ 116 ഹിമമികളും 27 ഹാഫിളുകളുമടക്കം 153 പണ്ഡിതരും സനദ് സ്വീകരിച്ചു. സമാപന വേദിയില്‍ നടന്ന അഹ്ദലിയ്യ ദിക്‌റ് ദുആ സംഗമം ആത്മീയാനുഭൂതി പകര്‍ന്നു. പ്രമുഖ പണ്ഡിതനും സയ്യിദുമാരും നേതൃത്വം നല്‍കിയ ഉറൂസ് പരിപാടികളില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം നടൊന്നായി ഒത്തു ചേര്‍ന്ന ജനകീയ സംഗമമായി ഉറൂസ് മാറി. പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹിക അഭിവൃതി ലക്ഷ്യം വെച്ച് മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പുതിയ കര്‍മ്മ പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഇസ്മായീല്‍ അല്‍ അഹദല്‍ പാനൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി,സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ ,സയ്യിദ് മുത്തു തങ്ങൾ കണ്ണവം ,സയ്യിദ് യു .പി എസ് തങ്ങൾ ,സയ്യിദ് അബ്ദുള്ള അസ്സഖാഫ് ,സയ്യിദ് ത്വൽഹത് തങ്ങൾ ,സയ്യിദ് മുഹമ്മദ് കോയ രാമന്തളി ,സയ്യിദ് ഷഹീർ അൽ ബുഖാരി ,സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ ,അബ്ദുൽ മജീദ് ഫൈസി , സയ്യിദ് ്‌ലവി തങ്ങള്‍ ചെട്ടുങ്കുഴി, സയ്യി യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് യൂസുഫ് നവാസ് ഗുള്‍ബര്‍ഗ്, സയ്യിദ് ജാബിര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഹജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, അൂബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മൊയ്ദു സഅദി ചേരൂര്‍, ്ബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, എം പി അബ്ദുല്ല ഫൈസി, കന്തല്‍ സൂപ്പി മദനി, ചേരൂര്‍ അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സകാഫി പാവൂറടുക്ക, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സിഎന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ലത്വീഫ് സഅദി ശിമോഗ, സി എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, സത്താര്‍ ചെമ്പരിക്ക, അഡ്വ. ശാകിര്‍ മിത്തൂര്‍, സിദ്ദീഖ് ഹാജി ഉളുവാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി സ്വാഗതവും എം അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments