Top News

ഉദുമ കുന്നിൽ മഖാം ഉറൂസ് തുടങ്ങി


ഉദുമ: ഉദുമ കുന്നിൽ പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മർഹും സയ്യിദ് അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷം തോറും കഴിച്ച് വരാറുള്ള ഉറൂസ് തുടങ്ങി.[www.malabarflash.com] 

 മാർച്ച് 16 വരെ നടത്തുന്ന ഉറൂസിന് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ ഉദുമ പടിഞ്ഞാർ ഖാസി ഹാജി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ പതാക ഉയർത്തി. രാത്രി ഏഴ് മണിക്ക് സ്വലാത്ത് വാർഷികവും മതപ്രഭാഷണ വും കൂട്ടപ്രാർത്ഥനയും നടന്നു.
കുന്നിൽ മുഹ് യുദ്ദീൻ പള്ളി പ്രസിഡൻ്റ് കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി മാഹിൻ സ്വാഗതം പറഞ്ഞു.കോട്ടിക്കുളം ജുമാ മസ്ജിദ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ മനസ്സും മദീനയും എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തി.

14ന് രാത്രി ഇസ്മായിൽ ബദവി ഏണിയാടി, 15ന് രാത്രി അബ്ദുൽ റസാഖ് അബ്റാറി പത്തനംതിട്ട എന്നിവർ മതപ്രഭാഷണം നടത്തും.

16ന് ഉച്ചക്ക് ഒരു മണിക്ക് മൗലൂദ് പാരായണത്തിന് ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാ അത്ത് ഖത്തീബ് അഷ്റഫ് ഫൈസി നേതൃത്വം നൽകും. നാല് മണിക്ക് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.

Post a Comment

Previous Post Next Post