Top News

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍

ഉദുമ: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥിനികളെയാണ് പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍. സ്‌കൂളില്‍ നടന്ന പോക്‌സോ ബോധവല്‍ക്കരണ ക്ലാസിനിടെയാണ് വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് ഏഴ് പോക്‌സോ കേസുകള്‍ ബേക്കല്‍ പോലീസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]


ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് നാലു വര്‍ഷം മുമ്പ് ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.

തൊടാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വി പി വിപിന്‍ പറഞ്ഞു.

സര്‍കാര്‍ വിദ്യാലയത്തിലെ പോക്‌സോ ബോധവല്‍ക്കരണ ക്ലാസിന് ശേഷം ഓരോ കുട്ടികളെയും പ്രത്യേകം കൗന്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്. സ്‌കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post