Top News

ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൊച്ചി: പോണേക്കരയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്.[www.malabarflash.com]


ഭർത്താവിൽനിന്ന് അകന്നു കഴിയുകയായിരുന്ന ഇവർ ആറു മാസം മുൻപാണു കൊച്ചിയിൽ എത്തിയതെന്നാണു വിവരം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇയാൾ നാട്ടിൽ പോയതിനു പിന്നാലെ വിവാഹത്തിൽനിന്നു പിൻമാറി. ഇതറിഞ്ഞതോടെയാണു യുവതി മരിച്ചതെന്നു സംശയിക്കുന്നതായി സുഹൃത്തുക്കളിൽ ചിലർ പറയുന്നു. ഇവർ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു.

സ്ഥലത്തെത്തിയ സുഹൃത്തുക്കളിൽ ഒരാളാണു വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ, കറുത്ത കാറിൽ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പോലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം.

Post a Comment

Previous Post Next Post