NEWS UPDATE

6/recent/ticker-posts

ഇനി കാഞ്ഞങ്ങാടും വലുതാവും; ശോഭിക ടെക്സ്റ്റയില്‍സ് ഷോറൂം ഉദ്ഘാടനം ഒമ്പതിന്

കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ പുല്‍പള്ളിയില്‍ ആരംഭിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിച്ച് വരുന്ന ശോഭിക ടെക്സ്റ്റയില്‍സിന്റെ കാഞ്ഞങ്ങാട്ടെ ബിഗ്മാളില്‍ ഒരുക്കിയ ഷോറൂം ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് നടക്കുമെന്ന് മാനേജ് മെന്റ് അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തന മികവുമായി ശോഭിക വെഡിംഗ് സെന്റര്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കെ.വി സുജാത ടീച്ചര്‍, ആര്‍.ജി. അംബിക രമേഷ് തുടങ്ങി കലാസാംസ്‌കാരിക രാഷ്ട്രീയവ്യാവസായിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും. 

സമ്പൂര്‍ണ്ണ വെഡിംഗമാള്‍ ആശയം കോഴിക്കോട് കൊണ്ടുവന്ന ശോഭികയുടെ ഈ സംരംഭം കാസര്‍കോട് ജില്ലയുടെ ഏറ്റവും വിശാലമായ വസ്ത്രവിസ്മയമായിരിക്കുമെന്ന് മാനേജ്‌മെന്റ് പ്രത സമ്മേളനത്തില്‍ അറിയിച്ചു. 

ജെന്‍സ്, ലേഡീസ്, കിഡ്‌സ് വസ് ത്രങ്ങളുടെ അതിവിപുലമായ കലക്ഷനുകളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയുമായി മലബാറില്‍ വസ്ത്ര വ്യാപാര രംഗത്തെ പകരം വെക്കാനാകാത്ത പേരെടുപ്പോടെ ഉയര്‍ന്നുവന്നതാണ് ശോഭിക വെഡിംഗ് സെന്റര്‍ എന്ന വസ് ത്ര സമുച്ഛയം. അതുകൊണ്ട് തന്നെ കാഞ്ഞങ്ങാടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നാലാമത്തെ ഈ ഷോറൂമിന് സവിശേഷതകള്‍ ഏറെയാണ്.

നാല്‍പത് വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ശോഭിക കാഞ്ഞങ്ങാട്ട് ഒരുക്കുന്നത് അമ്പതിനായിരം സ്‌ക്വയര്‍ ഫീറ്റിലാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു പവന്‍ വീതം സ്വര്‍ണ്ണനാണയം സമ്മാനം. കൂടാതെ മറ്റ് അനേകം പ്രോത്സാഹന സമ്മാനങ്ങളും കാഞ്ഞങ്ങാടിനെ കാത്തിരിക്കുകയാണ്. 

കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഹോട്ടല്‍ നടന്ന പത്രസമ്മേളനത്തില്‍ ശോഭികയുടെ മാനേജിംഗ് ഡയറക്ടര്‍മാരായ ശിഹാബ് കല്ലില്‍, ഇര്‍ഷാദ് ഫജര്‍, ശംസുദ്ധീന്‍ കല്ലില്‍, ഹാഷിര്‍ ഫജര്‍, ശറഫുദ്ധീന്‍ ഏ.കെ, ഫൈസല്‍ കല്ലില്‍, ജനറല്‍ മാനേജര്‍ ദാവൂദ് എല്‍.എം, ബിഗ് മാള്‍ മാനേജിംഗ് ഡയരക്ടര്‍ ശംസുദ്ധീന്‍ പാലക്കി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments