NEWS UPDATE

6/recent/ticker-posts

പരശുരാമിനും ഏറനാടിനും കോ​ട്ടി​ക്കു​ള​ത്ത് സ്റ്റോപ് വേണം; ആ​വ​ശ്യ​ത്തി​ന് ശ​ക്തി​യേ​റു​ന്നു

ഉ​ദു​മ: പ​ര​ശു​രാം എ​ക്സ്പ്ര​സി​നും ഏ​റ​നാ​ട് എ​ക്സ്പ്ര​സി​നും ആ​ദ​ർ​ശ് റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ കോ​ട്ടി​ക്കു​ള​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് ശ​ക്തി​യേ​റു​ന്നു. ബേ​ക്ക​ൽ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ൾ നാ​ട്ടു​കാ​ർ ഇ​തി​നാ​യി എ​ണ്ണി​നി​ര​ത്തു​ക​യാ​ണ്.[www.malabarflash.com]


ബേ​ക്ക​ൽ കോ​ട്ട​യും, ബേ​ക്ക​ൽ, കാ​പ്പി​ൽ, ചെ​മ്പി​രി​ക്ക, കോ​ടി ബീ​ച്ചു​ക​ളും നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​റ്റു ടൂ​റി​സം കാ​ഴ്ച​ക​ളും ക​ണ്ട് ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന വി​ദൂ​ര സ​ഞ്ചാ​രി​ക​ൾ​ക്ക്‌ അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ടും കാ​സ​ർ​കോ​ട്ടും ട്രെ​യി​നി​റ​ങ്ങി ന​ല്ലൊ​രു തു​ക ചെ​ല​വി​ട്ട് ബ​ദ​ൽ സം​വി​ധാ​നം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ൾ, ഉ​ദു​മ പ​ഞ്ചാ​യ​ത്ത്‌ ആ​ർ.​ഒ.​ബി ആ​ക്​​ഷ​ൻ ക​മ്മി​റ്റി, കോ​ട്ടി​ക്കു​ളം, ഉ​ദു​മ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റു​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പാ​ല​ക്കു​ന്ന് യൂ​നി​റ്റ്, ഉ​ദു​മ, പാ​ല​ക്കു​ന്ന് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്‌​മ​ക​ൾ, പാ​ല​ക്കു​ന്ന് ല​യ​ൺ​സ്, ജെ.​സി.​ഐ ക്ല​ബു​ക​ൾ, കോ​ട്ടി​ക്കു​ളം മ​ർ​ച്ച​ൻ​റ് നേ​വി ക്ല​ബ്‌, ഭ​ഗ​വ​തി സേ​വ സീ​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, പാ​ല​ക്കു​ന്ന് വെ​റ്റ​റ​ൻ​സ്, മ​ർ​ച്ച​ന്റ് നേ​വി യൂ​ത്ത് വി​ങ്​ കോ​ട്ടി​ക്കു​ളം, തീ​യ​ക്ഷേ​മ സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി, പാ​ല​ക്കു​ന്ന് ക​ഴ​കം ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി, ബേ​ക്ക​ലം കൂ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി, കോ​ട്ടി​ക്കു​ളം കൂ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി, ക​രി​പ്പോ​ടി തി​രൂ​ർ മു​ച്ചി​ലോ​ട്ട് ഭ​ര​ണ​സ​മി​തി, ഉ​ദ​യ​മം​ഗ​ലം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി, തു​രു​വ​ക്കോ​ളി പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര ക​മ്മി​റ്റി, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഉ​ദു​മ യൂ​നി​യ​ൻ, പ​രി​വാ​ർ പാ​ല​ക്കു​ന്ന്, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി, കോ​ട്ടി​ക്കു​ളം ഇ​സ്​​ലാ​മി​ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ജ​ന​ശ്രീ സു​സ്ഥി​ര മി​ഷ​ൻ ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി, പാ​ല​ക്കു​ന്ന് ബ്ര​ദേ​ഴ്സ്, പ​ള്ളം വി​ക്ട​റി, റെ​ഡ് വേ​ൾ​ഡ് കൊ​പ്പ​ൽ, ആ​റാ​ട്ടു​ക​ട​വ് എ.​കെ.​ജി, തി​രു​വ​ക്കോ​ളി ടാ​സ്ക്, പാ​ല​ക്കു​ന്ന് റി​യ​ൽ ഫ്ര​ണ്ട്‌​സ്, പാ​ല​ക്കു​ന്ന് റെ​ഡ് സ്റ്റാ​ർ, ഫ്ര​ണ്ട്‌​സ് ആ​റാ​ട്ടു​ക​ട​വ് എ​ന്നീ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം പാ​ല​ക്കു​ന്ന്, പ്ര​തി​ഭ എ​രോ​ൽ, കൈ​ര​ളി ച​ന്ദ്ര​പു​രം, യു​വ​ദ​ർ​ശ​ന വെ​ടി​ത്ത​റ​ക്കാ​ൽ, ബേ​ക്ക​ൽ -കോ​ട്ടി​ക്കു​ളം മി​നി ഹാ​ർ​ബ​ർ ആ​ക്​​ഷ​ൻ ക​മ്മി​റ്റി, ഉ​ദു​മ ബ്ലോ​ക്ക് മ​ത്സ്യ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി, സം​സ്കാ​ര ആ​ർ​ട്ടി​സ്റ്റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ജി​ല്ല ക​മ്മി​റ്റി, കോ​ൺ​ഗ്ര​സ് കൈ​ത്താ​ങ്ങ് കാ​രു​ണ്യ കൂ​ട്ടാ​യ്‌​മ ഉ​ദു​മ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ളും സ​മി​തി​ക​ളു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

Post a Comment

0 Comments