NEWS UPDATE

6/recent/ticker-posts

മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി; അന്വേഷണ സംഘമെത്തിയത് സ്വർണക്കടത്ത് സംഘത്തിൽ

നാ​ദാ​പു​രം: മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന അമ്മയുടെ പ​രാ​തി അ​ന്വേ​ഷി​ച്ച പോ​ലീ​സ് സം​ഘം എ​ത്തി​പ്പെ​ട്ട​ത് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലേ​ക്ക്. കാ​ണാ​താ​യ​വ​രെ മ​ല​പ്പു​റം വേ​ങ്ങ​ര​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. മു​തു​വ​ട​ത്തൂ​ർ സ്വ​ദേ​ശി കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ക​ക്കം വെ​ള്ളി സ്വ​ദേ​ശി പു​തി​യോ​ട്ടി​ൽ റാ​ഷി​ദ് എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റ​ത്തെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ നി​ന്ന് നാ​ദാ​പു​രം പോലീ​സ് ര​ക്ഷി​ച്ച​ത്.[www.malabarflash.com] 

മു​തു​വ​ട​ത്തൂ​ർ കാ​ട്ടി​ൽ മു​ഹ​മ്മ​ദ്ഷ​ഫീ​ഖി(25)​നെ കാ​ണാ​നി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് മാ​താ​വ്നാ​ദാ​പു​രം പോലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​തി​ന് പി​റ​കി​ലെ ചു​രു​ള​ഴി​യു​ന്ന​ത്. 

മ​ല​പ്പു​റം സ്വ​ദേ​ശി അ​മീ​ൻ ജ​നു​വ​രി മാ​സം ഷ​ഫീ​ഖ് വ​ശം വി​ദേ​ശ​ത്തു നി​ന്നും സ്വ​ർ​ണം കൊ​ടു​ത്ത​യ​ച്ചി​രു​ന്നു. നാ​ട്ടി​ൽ എ​ത്തി​യ ഇ​യാ​ൾ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.​ ഇ​തേ​ത്തു​ട​ർ​ന്ന് സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മീ​നി​ന്റെ സം​ഘ​മാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ തേ​ടി ചൊ​വ്വാ​ഴ്ച പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ കേ​ന്ദ്ര​ത്തി​ൽ എ​ത്തി. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. റാ​ഷി​ദി​നെ കാ​ണാ​താ​യ​തി​നെ കു​റി​ച്ച് ആ​രും പ​രാ​തി​യൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല.

വി​ദേ​ശ​ത്ത് നി​ന്നും കാ​രി​യ​ർ വ​ഴി കൊ​ടു​ത്ത​യ​ക്കു​ന്ന സ്വ​ർ​ണം ന​ഷ്ട​മാ​കു​ന്ന​ത് അ​ടു​ത്ത കാ​ല​ത്താ​യി മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​ർ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പോലീ​സി​ൽ പ​രാ​തി പ​റ​യാ​റി​ല്ല. പ​ക​രം ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ ഏ​ൽ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ക.

Post a Comment

0 Comments