NEWS UPDATE

6/recent/ticker-posts

ഭാര്യയെയും മകളെയും കൊന്നതിന്റെ കാരണം വ്യക്​തമാക്കി 90 കാരൻ; കണ്ണുനിറഞ്ഞ്​ പോലീസ്​

മുംബൈ: കൊലപാതക കേസിലെ പ്രതി മുന്നിൽ വന്നു നിന്ന്​ കുറ്റസമ്മതം നടത്തുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളിലൂടെ കടന്നുപോകുകയായിരുന്നു ​മുംബൈ മേഗ്​വാഡി പോലീസ്​ സ്​റ്റേഷനിലെ സീനിയർ ഇൻസ്​പെക്​ടർ. ആ പോലീസ്​ ഉദ്യോഗസ്​ഥന്​ അങ്ങിനെയൊരനുഭവം ജീവിതത്തിൽ ആദ്യമായായിരുന്നു.[www.malabarflash.com] 


90 വയസുള്ള പു​രുഷോത്തം സിങാണ്​​ കേസിലെ പ്രതി. വിരിപ്പിൽ നിന്ന്​ എഴുന്നേൽക്കാനാകാത്ത വിധം കിടപ്പിലായ ഭാര്യയെയും മാനസികാരോഗ്യമില്ലാത്ത മകളെയും കൊന്നുവെന്ന്​ ഏറ്റുപറഞ്ഞാണ്​ അയാൾ പോലീസിനെ സമീപിച്ചത്​.

90 വയസുള്ള തന്റെ മരണം അടുത്തുണ്ടെന്നും അതിന്​ ശേഷം കിടപ്പിലായ ഭാര്യയെയും മാനസികാരോഗ്യമില്ലാത്ത മകളെയും നോക്കാനാരുമില്ലാത്തതിനാൽ അവരെ കൊന്നുകളയുകയായിരുന്നെന്നാണ്​ അയാൾ പോലീസിനോട്​ പറഞ്ഞത്​.

അറസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ സീനിയർ ഇൻസ്​പെക്​ടർ സഞ്​ജീവ്​ പിമ്പിൾ അന്വേഷണത്തിനായി പ്രതി പു​രുഷോത്തം സിങിനെ മൂന്ന്​ ദിവസം പോലീസ്​ കസ്​റ്റഡിയിൽ വാങ്ങിയിട്ടുണ്ട്​.

Post a Comment

0 Comments