NEWS UPDATE

6/recent/ticker-posts

രണ്ട്​ ദിവസം മുമ്പ്​ നാട്ടിൽനിന്നെത്തിയ മലയാളി യുവാവ് ദമ്മാമിൽ മരിച്ചു

ദമ്മാം: രണ്ട്​ ദിവസം മുമ്പ്​ നാട്ടിൽനിന്നെത്തിയ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം, ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ ഷുഹൈബ് കബീറാണ്​ (36) മരിച്ചത്.[www.malanbarflash.com]


പുതിയ വിസയിൽ രണ്ട്‌ ദിവസം മുമ്പ്​ മാത്രം നാട്ടിൽനിന്നെത്തിയ ഷുഹൈബ്‌ കബീർ തൊഴിൽ തേടുന്നതിനിടെയാണ്‌ മരണം സംഭവിച്ചത്​. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ്​ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക്‌ പോയത്‌.

പുതിയ വിസയുമായി നാട്ടിലേക്ക്‌ പോയ ഷുഹൈബ്‌ ഈ മാസം ഏഴിനാണ്​ തിരിച്ചെത്തിയത്.

ഷാമിലാ ബീവിയാണ്‌ ഭാര്യ. അൽഫിയ ഫാത്തിമ (ഏഴ്​), ആദിൽ (മൂന്ന്​)
എന്നിവർ മക്കളാണ്‌. ഷാമില ഇപ്പോൾ നാല്​ മാസം ഗർഭിണിയാണ്‌.

ദമ്മാം സൗദി ജർമൻ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ത​ന്നെ ഖബറടക്കുമൈന്ന്​ ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments