NEWS UPDATE

6/recent/ticker-posts

കര്‍ണാടകയിലെ ഹിജാബ് നിരോധനം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍

ദില്ലി: കര്‍ണാടകയിലെ ഹിജാബ്  നിരോധനം വലിയ വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ  വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച്  വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാൻ വിളിച്ച് വരുത്തിയത്.[www.malabarflash.com]

വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു.

ഇന്ത്യയില്‍ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര്‍ണ്ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം ഇന്ത്യൻ ഗവൺമെന്‍റ് തടയണമെന്നും മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments