NEWS UPDATE

6/recent/ticker-posts

പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍; ലൈസന്‍സില്ലാത്ത തോക്കും തിരകളും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: പനത്തടിയിൽ വന മേഖലയിൽ ഇറങ്ങിയ നായാട്ട് സംഘത്തെ പിടികൂടി. പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്.[www.malabarflash.com] 

കൂടെയുണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടു. പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചു. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. ജില്ലയിലെ കുപ്രസിദ്ധ നായാട്ട് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

0 Comments