Top News

കാഞ്ഞങ്ങാട് മഡിയനില്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: സംസ്ഥാന പാതയില്‍ വീണ്ടും അപകടം. ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ബല്ലാകടപ്പുറത്തെ ചന്ദ്രന്റെ മകന്‍ സന്തോഷ് ( 32)ആണ് മരിച്ചത്.[www.malabarflash.com]

 ഞായറാഴ്ച രാത്രി പത്തുമണിയോടെ കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാതയില്‍ മഡിയനിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ബൈക്കില്‍ വന്നിടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണപ്പെട്ടു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതിനിടെ കലക്ടറുടെ നിരോധന ഉത്തരവ് മറി കടന്ന് ഭാരം കയററിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാതയിലൂടെ അമിത വേഗതയില്‍ ഓടുന്നത്. പകല്‍ സമയങ്ങളില്‍ നിയന്ത്രണം ഉണ്ടെങ്കിലും രാത്രി കാലങ്ങളില്‍ വലിയ വാഹനങ്ങളുടെ മരണപാച്ചിലാണ് ഇതിലൂടെ

Post a Comment

Previous Post Next Post