Top News

മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻകേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോൺഗ്രസ് വിട്ടത്. സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം.[www.malabarflash.com]


'നിലവിലെ സാഹചര്യത്തിൽ തന്റെ അന്തസിന് യോജിച്ച രീതിയിൽ, പാർട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു' - അശ്വനി കുമാർ കത്തിൽ പറയുന്നു.

46 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അശ്വനി കുമാർ ഉപേക്ഷിക്കുന്നത്. മുൻകാലങ്ങളിൽ തനിക്ക് നൽകിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാൽ പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു അശ്വനി കുമാർ. നേരത്തെ പാർട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിർന്ന 23 നേതാക്കൾ സോണിയാ ഗാന്ധിക്ക്, തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോൾ അതിനെ ശക്തമായി എതിർത്ത നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

Post a Comment

Previous Post Next Post