NEWS UPDATE

6/recent/ticker-posts

സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു . ഒരാൾക്ക് പരിക്കേറ്റു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ അബഹക്ക് സമീപം ബീഷ - സബ്‍തൽ അലായ റോഡിലായിരുന്നു അപകടം. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.[www.malabarflash.com]


കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചു പേർ തൽക്ഷണം മരണപ്പെട്ടു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

റെഡ് ക്രസന്‍റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ബീഷ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments