Top News

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു;സിഐടിയു നേതാവ് അറസ്റ്റിൽ

ആലപ്പുഴ: വൈദ്യുതി കുടിശ്ശിക  അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സിഐടിയു മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.[www.malabarflash.com]


രണ്ടു മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത് എന്നിവർ മനോജിന്റെ വീട്ടിൽ എത്തിയത്. വൈദ്യുതി വിച്ഛേദിക്കാൻ ആയി മീറ്ററിന് അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ലൈൻമാൻ ആയ ഉത്തമന്റെ കൈപിടിച്ചു തിരിക്കുകയും അടിക്കുകയും ചെയ്തു എന്നാണ് പരാതി. 

മൊബൈൽഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. തുടർന്ന് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. എഐടിയുസി യൂണിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ.

Post a Comment

Previous Post Next Post