Top News

രണ്ടാം നിലയിലെ പാർക്കിങ്ങിൽ നിന്ന് താഴെ വീണ കാറിലുണ്ടായിരുന്ന 22 കാരിക്ക് അദ്ഭുത രക്ഷപ്പെടൽ

മുംബൈ: രണ്ടാം നിലയിലെ പാർക്കിങ്ങിൽ നിന്ന് താഴെ വീണ കാറിലുണ്ടായിരുന്ന 22 കാരിക്ക് അദ്ഭുത രക്ഷപ്പെടൽ. കഴിഞ്ഞ ദിവസം മുംബൈയിലാണ് അപകടം നടന്നത്.[www.malabarflash.com]

രണ്ടാം നിലയിലെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്സിലേറ്റർ കൂടിപോയതാണ് അപകടകാരണം എന്നാണ് കരുതുന്നത്.

അപേക്ഷ മിറാനി എന്ന യുവതിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 7.30ന് കാർ പാർക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. തലകുത്തനെ താഴേയ്ക്ക് പതിച്ച കാർ പൂർണമായും തകർന്നു.


Post a Comment

Previous Post Next Post