NEWS UPDATE

6/recent/ticker-posts

ബാബുവിന്റെ ജീവന് ചെലവിട്ടത് അരക്കോടി

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽ കയറി അപകടത്തിൽപ്പെട്ട ബാബു ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി സാധാരണ പോലെ ഉഷാറായി. മലയുമായുള്ള പരിചയവും ആ അന്തരീക്ഷവുമായുള്ള പൊരുത്തവും മനഃസാന്നിധ്യവുമാണ് അപകടത്തിൽപ്പെട്ടിട്ടും 45 മണിക്കൂറോളം മലപൊത്തിൽ ധൈര്യത്തോടെ നിലയുറപ്പിക്കാൻ ബാബുവിനെ സഹായിച്ചത്.[www.malabarflash.com]


കുടുംബത്തിനും നാടിനും ആശ്വസമായി ബാബുവിന്റെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കാൻ എകദേശം അരക്കോടി രൂപയാണ് ചെലവായത്. ഉദ്യോഗസ്ഥരുടെയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. ഒരേ ഇനത്തിന്റെയും കണക്ക് പ്രത്യേകം കൃത്യമായി തയാറാക്കി വരുന്നതേയുളളൂ.

യുവാവ് മലയിൽ കുടുങ്ങിയെന്നു സന്ദേശം ലഭിച്ചപ്പോൾ തന്നെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ബാബുവിനെ താഴെയെത്തിക്കാൻ പ്രാദേശികമായി ലഭിക്കുന്ന എല്ലാവഴികളും നോക്കി. ഇത്തരം സന്ദർഭങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാന നടപടികൾ മുതൽ അവസാനം വരെ അവരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ മാതൃകാപരമായി ചെയ്തുവന്നാണ് അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. സാധാരണ രക്ഷാപ്രവർത്തനങ്ങളിൽ ഇത്തരത്തിലാണ് നീങ്ങേണ്ടതും. അപകടത്തിൽകുടുങ്ങിയ വ്യക്തിയെ കണ്ടെത്തുകയും, രക്ഷപ്പെടുത്താനുളള സാധ്യതയുണ്ടെന്നും ഉറപ്പാക്കുന്നതു പിന്നീടുള്ള രക്ഷാപ്രവർത്തനം ഏളുപ്പമാക്കും.

പ്രാദേശിക നീക്കങ്ങളിലൂടെ ബാബുവിനെ താഴെയെത്തിക്കാൻ വിഷമമാണെന്നു മനസിലാക്കിയ ഉടൻ ജില്ലാഅധികൃതർ മേലധികാരികളുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി, തീരസംരക്ഷണസേന തുടങ്ങിയവയുടെ സഹായം തേടി. അതാതുസമയത്തെ വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയെ അറിയിക്കുകയും ചെയ്തു.

വർഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്പാച്ചിമലയിൽ അപകടം ഇതാദ്യമല്ല. മുൻപ് ട്രക്കിങിന് പോയ രണ്ടു വിദ്യാർഥികൾ ഇവിടെ മലയിൽ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവർഷം മുൻപ് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മലയിൽ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുൻ അധ്യാപകനും എൻജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവൻപിളള ഓർമിക്കുന്നു.

ഇതിൽ രണ്ടാമത്തെ വിദ്യാർഥി വീഴ്ചയ്ക്കിടെ മരത്തിൽ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് എൻജിനീയറിങ് വിദ്യാർഥികൾ ട്രെക്കിങ്ങിനു പോകുമ്പോൾ കൃത്യമായ നിർദ്ദേശം നൽകുമായിരുന്നു. കുറഞ്ഞത് ദിശ കൃത്യമായി അറിഞ്ഞു നീങ്ങാനുള്ള കോംപസെങ്കിലും കരുതണം. കുത്തനെയുളള ഭാഗത്ത് അടിതെറ്റിയാൽ അപകടം ഉറപ്പാണ്. മലയുടെ കിടപ്പറിഞ്ഞ് കരുതലോടെ മാത്രം കയറണമെന്നും കുഴപ്പം മലയ്ക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുൻ റജിസ്ട്രേഷൻ ഐജി കല്ലേകുളങ്ങരയിലെ പി.സി.ജോണിന്റെ മകൻ ബേബിജോൺ(22) ആണ് ട്രെക്കിങിനിടെ മലയിലെ കൊക്കയിൽ വീണുമരിച്ച മറ്റൊരു വിദ്യാർഥി. 2003 മേയ് 16 ന് സുഹൃത്തുക്കളുമായി ട്രക്കിങിന് പോയതായിരുന്നു തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയായ ബേബിജോൺ. അവശനായ അയാളുടെ കൂട്ടുകാരൻ കണ്ണനെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി. എൻജിനീയറിങ് കോളജിലെ ഒരു ജീവനക്കാരനും മലയിൽ കുടുങ്ങി മരണാസന്നനായെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.

Post a Comment

0 Comments