Top News

ഉദുമയിലെ യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ മൂന്ന് പേർക്കെതിരെ കേസ്

ഉദുമ: ഉദുമയിലെ യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു.[www.malabarflash.com]


ഉദുമ മൂലയിൽ ഹൗസിൽ ടി.ഏ. ഫയാസിന്റെ മകൻ ടി. മുഹമ്മദ് അറഫാത്തിൻ്റെ പരാതിയിൽ മംഗ്ളൂരു സിറ്റിയിലെ അജ്മൽ, വിദ്യാനഗർ ബി സി റോഡ് സ്വദേശികളായ ഫഹദ് ,സാലി എന്നിവർക്കെതിരെയാണ് കേസ്

ഉദുമ ഫോർട്ട്ലാന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വെച്ച് മർദ്ദിച്ച ശേഷം കാറിൽ കൊണ്ട് പോയി ബിസി റോഡിലെ പഴയ വീട്ടിൽ വെച്ച് മുളവടി, ബൈക്കിന്റെ സ യ ല ൻ സ ർ, വാഹനത്തിന്റെ ലിവർ ഉപയോഗിച്ച് ആക്രമിച്ച ശേഷം മൊബൈൽ ഫോൺ, എ ടി എം കാർഡ്, ബൈക്കിന്റെ ആർ സി ബുക്ക് എന്നിവ തട്ടിയെടുത്തതായും തട്ടിയെടുത്തു. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.  


Post a Comment

Previous Post Next Post