NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് ബാറില്‍ ബഹളമുണ്ടാക്കിയ ആള്‍ പോലീസുകാരെ അക്രമിച്ചു; എസ്ഐ അടക്കം നാലുപേർക്ക് പരിക്ക്

കാസര്‍കോട്: ബാറില്‍ ബഹളമുണ്ടാക്കിയ ആളെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. നുള്ളിപ്പാടിയില്‍ ദേശീയ പാതക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലില്‍ സന്ധ്യയോടെയാണ് സംഭവം.[www.malabarflash.com]


മദ്യപിച്ച് ഒരാള്‍ അക്രമം നടത്തുന്നുവെന്ന് ബാര്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡിലുണ്ടായിരുന്ന കോണ്‍സ്റ്റബിളും ഡ്രൈവറും കൂടി ബാറില്‍ പരിശോധനക്ക് എത്തി. തുടര്‍ന്ന് ബാറിലുണ്ടിരുന്ന ബദ്രിയ സ്വദേശി മുനീര്‍ എന്ന മുന്ന പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ വീണ്ടും ബഹളം വെച്ചതിനേ തുടര്‍ന്ന് ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി.

ഇതിനിടെ ബാറില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിന്റെ വൈപ്പര്‍ അഴിച്ച് പോലീസിനെ ആക്രമിച്ചു. ഈ ആക്രമത്തിലാണ് ടൗണ്‍ എസ്‌ഐ വിഷ്ണുപ്രസാദിന്റെ നെറ്റിക്ക് പരിക്കേറ്റത്. മറ്റ് മൂന്ന് പോലീസുകാര്‍ക്കും പരിക്കുണ്ട്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം നടത്തിയ മുന്നയെ പിന്നീട് പോലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയില്‍മോചിതനായത്.

Post a Comment

0 Comments