Top News

യാസ്ക് റഹ്മാനിയ നഗറിന്റെ സിൽവർ ജൂബിലി ആഘോഷം തുടങ്ങി

കാസറകോട്: കായിക, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ 25 വർഷം പൂർത്തിയാക്കിയ, റഹ്മാനിയ നഗർ യൂത്ത്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.[www.malabarflash.com]

 മെഗാ രക്തദാന ക്യാമ്പോടെയാണ് പരിപാടിക്ക് തുടക്കമായത്. യാസ്ക് പ്രസിഡന്റ് ശ്രീ റഫീഖ്.പി.എം അധ്യക്ഷത വഹിച്ചു. ഖാദർ ബദ്രിയ, സർഫു ഷൗകത്ത്, എസ്. ഐ വിനോദ്.കെ.പി, അഖിൽ,  ടി.എം. ഇഖ്ബാൽ,  അസീസ് കടപ്പുറം, മുഹമ്മദ് ഹനീഫ് , എം.എ ലത്തീഫ്, മൊയ്തു സീത്താഗോളി, ഇർഷാദ്, 
അബ്ദുൽ ഖാദർ ഹാജി,അബ്ദുല്ല. പി എം, അഷ്ഫാഖ് എ.എ, ഫാറൂഖ് ബെള്ളൂറഡ്ക്ക, നാഷണൽ അബ്ദുല്ല, ഹാരിസ്.ടി.എം, റഹ്മാൻ.കെ. റഹ്മാനിയ, മജീദ് എൻ.ഇ  എന്നിവർ പ്രസംഗിച്ചു.

അണ്ടർ 16 കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച യാസ്ക് താരം മുഹമ്മദ് ജസീലീന് ഉപഹാരം നൽകി അനുമോദിച്ചു. നെഹ്രു യുവകേന്ദ്ര കാസറകോടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ 65 ആളുകൾ രക്തദാനം നിർവഹിച്ചു.

യാസ്ക് സെക്രട്ടറി ശ്രീ ഫാറൂഖ് മാസ്റ്റർ സ്വാഗവും , ട്രഷറർ ശ്രീ. ഷറഫുദ്ദീൻ വെജ്‌ നന്ദിയും ആശംസിച്ചു.

Post a Comment

Previous Post Next Post