Top News

അൽ മഖർ മുപ്പത്തിമൂന്നാം വാർഷികം; കാസർകോട് ഓഫീസ് തുറന്നു

കാസർകോട്: ഫെബ്രുവരി 25 26 27 തീയതികളിൽ നടക്കുന്ന തളിപ്പറമ്പ് അൽമഖർ മുപ്പത്തി മൂന്നാം വാർഷിക സമ്മേളന പ്രചരണ സമിതി കാസർകോട് ജില്ലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡൻറ് സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജ:സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു.[www.malabarflash.com]

എസ് വൈ എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഭാരവാഹികളായ അഹ്മദ് മൗലവി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, ശാഫി സഅദി, സിദ്ദീഖ് കാമിൽ സഖാഫി, താജുദ്ദീൻ, എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ജനറൽ സെക്രട്ടറി ഫാറൂഖ് പൊസോട്ട്, മുഹമ്മദ് അമാനി ബെളിഞ്ച തുടങ്ങിയവർ സംബന്ധിച്ചു.


ഹുസൈൻ മുട്ടത്തോടി സ്വാഗതവും ഗഫൂർ അമാനി കന്തൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post