NEWS UPDATE

6/recent/ticker-posts

വർഗീയതയും ഫാസിസവുമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ: എ.കെ.എം അഷ്റഫ്

കുമ്പള: വർഗീയതയും ഫാസിസവുമാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും നിയമസഭയിലേക്കുള്ള തന്റെ വിജയം ഈ വർഗീയതയെ അതിജീവിച്ചത് കൊണ്ടാണെന്നും മഞ്ചേശ്വരം എം.എൽ.എ എ. കെ. എം അഷ്റഫ്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കുമ്പള ഇമാം ഷാഫി അക്കാദമിയിൽ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
 

മതേതരത്വത്തെ നോക്കുകുത്തിയാക്കിയുള്ള അധികാര ദുർവിനിയോഗം അസ്വസ്ഥതപ്പടുത്തുന്നതാണ്. കേരളത്തിലെ മുസ് ലിം സമുദായത്തിന് ദേശസ്നേഹം പഠിപ്പിച്ച സമസ്തയടക്കമുള്ള പ്രവർത്തകർക്ക് അവകാശ സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ടി വരുന്നത് ഈ അസ്വസ്ഥത കൊണ്ടാണ്. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ എല്ലാ മതവിഭാഗങ്ങളും ഐക്യത്തോടെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ സ്വാഗതസംഘം ചെയർമാൻ യൂസുഫ് ഹാജി സീതാംഗോളി പതാക ഉയർത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദർ അൽഖാസിമി പ്രാർത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തി. വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി പെരുമ്പട്ട, മുഹമ്മദ് ഫൈസി കജെ, സുബൈർ ദാരിമി അൽ ഖാസിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി കുമ്പള, പി.എച്ച് അസ്ഹരി ആദൂർ, അസീസ് പാടലടുക്ക, ഇബ്രാഹിം അസ്ഹരി, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, സഈദ് അസ്അദി പുഞ്ചാവി, ഖലീൽ ദാരിമി ബെളിഞ്ചം, എം.പി.കെ പള്ളങ്കോട്, കമാൽ മല്ലം, അബ്ദുൽ റഹ്മാൻ ഹൈതമി, അലി ദാരിമി, അൻവറലി ഹുദവി, എം.എച്ച് ഉറുമി, അബ്ദുല്ല ബാഖവി മലപ്പുറം, ഇസ്മാഈൽ ഹാജി പേരാൽകണ്ണൂർ, മൂസ ഹാജി കോഹിനൂർ, ശറഫുദ്ദീൻ ലത്വീഫി, ഗഫൂർ ഏരിയാൽ, ശംസുദ്ദീൻ വാഫി, സുബൈർ നിസാമി, അഷ്റഫ് ഫൈസി ദേലമ്പാടി, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments