NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം മേല്‍പ്പാലം : അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സര്‍വകക്ഷി യോഗം

ഉദുമ: നിര്‍ദിഷ്ട കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം നിര്‍മാണം (ആര്‍.ഒ. ബി.280) വൈകിപ്പിക്കുന്നതില്‍ ഉദുമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. ബന്ധപ്പെട്ടവരില്‍ നിന്ന് മാര്‍ച്ച് 15 നകം അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.[www.malabarflash.com]

കെ. രാജുമോഹന്‍ ഉണ്ണിത്താന്‍ എം. പി. ഉദ്ഘാടനം ചെയ്തു.സി. എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ക്ഷണിക്കപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. 

കോട്ടിക്കുളം ആര്‍.ഒ.ബി. ആക്ഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു.
ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി (ചെയ), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗീതാകൃഷ്ണന്‍, പി.വി. ഉദയകുമാര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. വിനായക പ്രസാദ് (വൈ.ചെയ), എം. എ. ഖാദര്‍(കണ്‍വീനര്‍ ) മധു മുദിയക്കാല്‍ (ജോ. കണ്‍വീനര്‍ ). 

സ്ഥലം എം.പി.യും എം. എല്‍. എ. യും പങ്കെടുത്ത സര്‍വകക്ഷി യോഗ തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു.

Post a Comment

0 Comments