Top News

വാട്‌സാപ് സ്റ്റാറ്റസിട്ടതിന് എസ് എസ് എഫ് പ്രവര്‍ത്തകന് എസ് എഫ് ഐക്കാരുടെ ക്രൂര മര്‍ദനം

ചവറ: ചവറ ഗവ. ബേബിജോണ്‍ മെമ്മോറിയല്‍ കോളജില്‍ എസ് എസ് എഫ് പ്രവര്‍ത്തകനെ പുറത്ത് നിന്നെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ നസീമാണ് മര്‍ദനത്തിനും ഭീഷണിക്കും ഇരയായത്.[www.malabarflash.com]

എസ് എഫ് ഐ യുടെ വിവാദ നയങ്ങളെ വിമര്‍ശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേരടങ്ങിയ സംഘം ഉച്ചക്ക് വിദ്യാര്‍ഥിയെ ക്യാമ്പസിനുള്ളില്‍ കയറി അക്രമിച്ചത്.

ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് കൊണ്ട് പോവുകയും ക്രൂരമായി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അക്രമത്തിനിരയായ വിദ്യാര്‍ഥി പറഞ്ഞു. എസ് എഫ് ഐ ക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറ്റസ് വെച്ചാല്‍ പരീക്ഷ എഴുതാന്‍ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കികൊണ്ടായിരുന്നു അക്രമം.

പരുക്കേറ്റ വിദ്യാര്‍ഥിയെ ചവറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ് എസ് എഫ് കൊല്ലം ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

പ്രതികളെ ഉടന്‍ പിടികൂടണമെന്നും ക്യാമ്പസുകളില്‍ ഗുണ്ടാരാഷ്ട്രീയം അനുവദിക്കില്ലെന്നും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചവറ സോണ്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ തേവലക്കര, സെക്രട്ടറി അസ്ഹര്‍ കൊട്ടുകാട്, എസ് വൈ എസ് ചവറ സോണ്‍ പ്രസിഡന്റ് നൗഷാദ് മന്നാനി, സെക്രട്ടറി അര്‍ഷാദ് വടക്കുംതല, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഷെഹിന്‍ഷാ ജൗഹരി, സെക്രട്ടറി നാദര്‍ഷ മുകുന്ദപുരം സംസാരിച്ചു.

Post a Comment

Previous Post Next Post