NEWS UPDATE

6/recent/ticker-posts

ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചു; വിമാനത്താവള ഉദ്യോഗസ്ഥനെതിരേ ലൈംഗിക പീഡന പരാതി

തിരുവനന്തപുരം: വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍‍ക്കെതിരെ പീഡനക്കേസ്. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍‍ മധുസൂദന റാവുവിനെതിരെ തുമ്പ പോലീസ് കേസെടുത്തു.[www.malabarflash.com]


വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് പീഡന പരാതി സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Post a Comment

0 Comments