Top News

ഉദുമയില്‍ യുവാവിനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍

ഉദുമ: കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കാല്‍നടയാത്രക്കാരനായ യുവാവിനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ച കാസര്‍കോട് കുഡ്ലു സ്വദേശി അജേഷി (21) നെ അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഉദുമ ടൗണില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് അമിത വേഗതയില്‍ വന്ന കാര്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നാലാംവാതുക്കലെ കൃഷ്ണന്റെ മകന്‍ കിരണ്‍ കുമാറി(29)നെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. തലയ്ക്കും കാലിനും പരിക്കേററ കിരണ്‍ ചികിത്സയിലാണ്‌

കാര്‍ കണ്ടെത്താന്‍ ഉദുമ മുതല്‍ ബേക്കല്‍ വരെയുളള 27-ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറിയിച്ചു.

അജേഷിന് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമ മറ്റൊരാളാണ്.

Post a Comment

Previous Post Next Post