NEWS UPDATE

6/recent/ticker-posts

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ പലരും കൊല്ലപ്പെടുന്നു; ബിഹാര്‍ ഡി ജി പി

ബിഹാര്‍: മാതാപിതാക്കളുടെ സമ്മതം കൂടാതെ വീട് വിട്ടിറങ്ങി വിവാഹിതരാകുന്ന പല പെണ്‍കുട്ടികളും കൊല്ലപ്പെടുകയോ മാംസ വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്നതായുള്ള ഗുരുതര ആരോപണമുന്നയിച്ച് ബിഹാര്‍ ഡി ജി പി. സമഷ്ടിപുരില്‍ നടന്ന സമാജ് സുധാര്‍ അഭിയാനില്‍ സംസാരിക്കവെയാണ് ഡി ജി പി. എസ് കെ സിംഗാല്‍ ഈ പരാമര്‍ശം നടത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ ആണ് സാമൂഹിക പരിഷ്‌ക്കരണ പദ്ധതിയായ സമാജ് സുധാര്‍ അഭിയാന്‍ വികസിപ്പിച്ചത്.[www.malabarflash.com]


വീട് വിട്ടിറങ്ങി വിവാഹിതരാകുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ കൊല്ലപ്പെടുകയോ മറ്റു ചിലര്‍ മാംസ വിപണിയില്‍ എത്തിപ്പെടുകയോ ചെയ്യുന്നുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെടുക്കുന്ന തീരുമാനത്തിന് വിലകൊടുക്കേണ്ടി വരുന്നത് രക്ഷിതാക്കളാണെന്നും ഡി ജി പി പറഞ്ഞു.

‘ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ പെണ്‍മക്കളുമായി നിരന്തരം സംസാരിക്കാന്‍ രക്ഷിതാക്കള്‍ തയാറാകണം. നല്ല മൂല്യങ്ങളും അറിവുകളും അവര്‍ക്ക് പകര്‍ന്നു നല്‍കണം. അവരുടെ വികാരങ്ങള്‍ മനസിലാക്കാനും കുടുംബ ബന്ധങ്ങളില്‍ നല്ല ഇഴയടുപ്പമുണ്ടാക്കാനും ശ്രദ്ധിക്കണം.’- ഡി ജി പി നിര്‍ദേശിച്ചു.

Post a Comment

0 Comments