Top News

50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

താനെ: അമ്പത് രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്തുവയസുകാരനായ മകനെ തല്ലിക്കൊന്ന് അച്ഛന്‍. താനെ ജില്ലയിലെ കല്‍വയിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.[www.malabarflash.com]


വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്ലുവും കുടുംബവും താമസിക്കുന്നത്. അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്‍പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

സന്ദീപിനെതിരെ കല്‍വ പോലീസ് കൊലക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണ് നിലവില്‍ പോലീസ്.

Post a Comment

Previous Post Next Post