NEWS UPDATE

6/recent/ticker-posts

സിൽവർ ലൈൻ: സാമൂഹികാഘാത പഠനത്തിന്​ വിജ്ഞാപനമായി, ആദ്യം കണ്ണൂരിൽ

തിരുവനന്തപുരം: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്​ വിജ്ഞാപനമിറങ്ങി. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുക. കല്ലിട്ട സ്ഥലങ്ങളിലാണ്​ ആദ്യം പഠനം നടക്കുക. സംസ്ഥാനത്ത്​ കല്ലിടൽ ഏറ്റവും കൂടുതൽ പൂർത്തിയായത്​ കണ്ണൂരിലാണ്.[www.malabarflash.com]


കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളി​ൽ 19 വില്ലേജുകളിലാണ്​ ഭൂമി ഏറ്റെടുക്കുന്നത്. ഒമ്പത്​ വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ആകെ 61.7 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത.

കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോമീറ്ററിലും. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും കല്ലിടലിന്​ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും സ്പെഷൽ തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്​.

തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്​. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലും കല്ലിടൽ തുടങ്ങിയിരുന്നു.

ഒരു വർഷമെടുത്ത്​ സാമൂഹികാഘാത പഠനം പൂർത്തിയാക്കാനാണ് നിർദശേിച്ചിരിക്കുന്നത്​. നിലവിൽ പാരിസ്ഥിതികാഘാത പഠനം പൂർത്തിയാക്കി വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Post a Comment

0 Comments