NEWS UPDATE

6/recent/ticker-posts

കോട്ടയം കൊല; ജോമോന്റെ വൈരാഗ്യത്തിന് കാരണം 'ലൈക്കും ഷെയറും'

കോട്ടയം: കോട്ടയത്ത് 19കാരന്‍ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിച്ച കേസില്‍ അഞ്ചു പേരാണ് പ്രതികളെന്ന് കോട്ടയം എസ്പി.[www.malabarflash.com]


കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഷാനിനെ ജോമോനും സംഘവും തട്ടികൊണ്ടു പോയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റേഷന് മുന്നില്‍ ഇട്ടിട്ട് 'ഞാന്‍ ജോമോന്‍' ആണെന്ന് പ്രതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിക്കെതിരെ 17 കേസുകളുണ്ട്. മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്. സംഘത്തെ സഹായിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസുകളില്ലെന്നും എസ്പി പറഞ്ഞു. കൊല്ലപ്പെട്ട ഷാന്‍ 30 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണെന്നും ജോമോനെതിരെ 15 കേസുകളാണ് നിലവിലുള്ളതെന്നും എസ്പി അറിയിച്ചു.

ഒക്ടോബറില്‍ പ്രതി ജോമോന്റെ സുഹൃത്തിനെ കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ സുഹൃത്ത് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഈ പോസ്റ്റില്‍ ഷാന്‍ ബാബു ലൈക്ക് അടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതാണ് ജോമോനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ഷാനിനെ കാണാതായതിന് പിന്നാലെ അമ്മയും സഹോദരിയും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഷാനിനെ തിരിച്ചറിയാനുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എസ്പി അറിയിച്ചു.

Post a Comment

0 Comments