NEWS UPDATE

6/recent/ticker-posts

ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് യുവാവിന് ഗുരുതര പരിക്ക്; പ്രവാസി അറസ്റ്റില്‍

ദുബൈ: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രവാസി അറസ്റ്റിലായി. ദുബൈയിലെ ജെബിആര്‍ ഏരിയയിലായിരുന്നു സംഭവം.[www.malabarflash.com]

ചില്ല് കുപ്പി തലയില്‍ പതിച്ച് ഗുരുതര പരിക്കേറ്റ ഗള്‍ഫ് പൗരന്‍ പോലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പോലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററില്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

സമൂഹത്തിലെ തെറ്റായ പ്രവണതകള്‍, നിയമലംഘനങ്ങള്‍, സംശയാസ്‍പദമായ കാര്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ പോലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സ്‍മാര്‍ട്ട് ആപ്ലിക്കേഷനിലും ലഭ്യമായ 'പോലീസ് ഐ' സംവിധാനത്തിലൂടെ അവ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് പറഞ്ഞു.

Post a Comment

0 Comments