Top News

പങ്കാളികളെ കൈമാറല്‍; 5 പേര്‍ പിടിയില്‍, പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ കറുകച്ചാൽ പോലീസിന്‍റെ പിടിയിലായി. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പോലീസിന്‍റെ അന്വേഷണം.[www.malabarflash.com]


അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പോലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.

ഇങ്ങനെ പരിചയപ്പെടുന്നവർ മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ എങ്കിൽ പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. 

ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്‍റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. നിരവധിപേർ പോലീസിന്‍റെ നിരീക്ഷണത്തിലുമാണ്.

Post a Comment

Previous Post Next Post