Top News

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും വാക്‌സിനെടുക്കണമെന്ന് താരം

ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.[www.malabarflash.com]

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. 

രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും പറഞ്ഞ താരം എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു. 

Post a Comment

Previous Post Next Post