Top News

സൗദിയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

റിയാദ്: സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു. റിയാദിലെ പള്ളിയില്‍ നിന്ന് പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങി വീട്ടിലേക്ക് നടന്നപോയ ആളെ കാറിടിച്ച് പരിക്കേല്‍പിച്ച് രണ്ടംഗ സംഘം പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയായിരുന്നു.[www.malabarflash.com]

റോഡില്‍ ആളില്ലാത്ത നേരത്ത് അമിത വേഗതയില്‍ എത്തിയ, കറുത്ത നിറത്തിലുള്ള കാര്‍ വീടു ലക്ഷ്യമാക്കി റോഡിലൂടെ നടന്നുനീങ്ങിയ ആളെ പിന്നിലൂടെ എത്തി മീറ്ററുകളോളം ദൂരേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവാക്കളില്‍ ഒരാള്‍ നിലത്തുവീണുകിടന്നയാളെ പിടിച്ചുവെക്കുകയും രണ്ടാമന്‍ പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഇരുവരും കാറില്‍ കയറി സ്ഥലംവിട്ടു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലുള്ള സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Post a Comment

Previous Post Next Post