Top News

യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.[www.malabarflash.com]

പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്‌പെക്ടർ ശശിന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചുമാണ് പ്രതികൾ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും യഥേഷ്ടം നൽകിയായിരുന്നു പീഡനം. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post