Top News

22കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി.സി. രാജേഷ് ചവറ പോലീസിലാണ് പരാതി നല്‍കിയത്.

യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും.

Post a Comment

Previous Post Next Post