NEWS UPDATE

6/recent/ticker-posts

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ എത്തി അപമാനിച്ചു; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: അതിരാവിലെ സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്‌കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പിടിയില്‍. വാരിക്കാട്ട് പുതുശെരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]


പ്രതിയുടെ ചിത്രങ്ങള്‍ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരിന്നു. നഗരത്തിലെ മീന്‍സ്റ്റാള്‍ ഉടമയായ ഇയാള്‍, അതിരാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധന നടത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

എസ്.ഐ.: ആര്‍ അനില്‍കുമാര്‍, എ.എസ്.ഐ. അലി സി.എസ്., സി.പി.ഒ. ദിലീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments