NEWS UPDATE

6/recent/ticker-posts

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പയ്യോളി: യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയും തിക്കോടി കാട്ടുവയല്‍ മനോജിന്റെ മകളുമായ കൃഷ്ണപ്രിയ (22) യാണ് മരണപ്പെട്ടത്.[www.malabarflash.com]


തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദുലാലാ(26)ണ് ഈ കൊടും ക്രൂരത ചെയ്തത്. പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുതിന് മുമ്പ് യുവതിയെ തടഞ്ഞ് നിര്‍ത്തി കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശേഷം യുവാവും സ്വയം പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരും പഞ്ചായത്ത് ഓഫീസിലുളളവരും ചേര്‍ന്ന് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി വൈകുരേത്തോടെ മരണത്തിന് കീഴടങ്ങി.

പ്രേമം നിരസിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ നിന്നും ഓഫീസില്‍ എത്തുതിന് മുമ്പായി റെയില്‍ പാളത്തിന് സമീപത്ത് വെച്ച് യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയതായും വിവരമുണ്ട്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊയിലാണ്ടി, വടകര ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഓരോ യൂനിറ്റ് ഫയര്‍ഫോഴ്‌സും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.

തിക്കോടി കൈരളി ഗ്രന്ഥാലയം ലൈബ്രേറിയന്‍ സുജാതയാണ് അമ്മ. സഹോദരന്‍: യദുകൃഷ്ണ (ഗവ.പോളിടെക്‌നിക്, കോഴിക്കോട്).

Post a Comment

0 Comments