Top News

ഭാര്യയെ സംശയം; വെട്ടിക്കൊലപ്പെടുത്തി പായയില്‍ പൊതിഞ്ഞു, ഭർത്താവ് പിടിയിൽ‌

കാസര്‍കോട്: പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭര്‍ത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കൊല നടന്നത്.[www.malabarflash.com] 

കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.

ട്രെയിന്‍ കയറി രക്ഷപ്പെടാനാണു പ്രതി ഉദ്ദേശിച്ചതെന്നാണു വിവരം. രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പായയില്‍ പൊതിഞ്ഞനിലയില്‍ ഉഷയുടെ മൃതദേഹം കണ്ടെത്തി. 

ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് അശോകന്‍റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. 

Post a Comment

Previous Post Next Post