Top News

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് 13 കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കാസറകോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ വാഹനാപകടത്തില്‍ 13 കാരന്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കടപ്പുറം പാലായിലെ മുസ്തഫ - ജുവൈരിയ ദമ്പതികളുടെ മകന്‍ നിജാബ് (13) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ്അപകടം.[www.malabarflash.com]


ബൈക്ക് ഓടിച്ച പെരിയ പുക്കളത്തെ ആര്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ ശരതിനെ (20) ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളുറു ആശുപത്രിയിലേക്ക് മാറ്റി.

ഇക്ബാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ നിജാബ് കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ അതിഞ്ഞാലില്‍ ഉണ്ടായ അപകടത്തിന്റെ യുവതി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇവിടെ വീണ്ടും അപകടം നടന്നത്.

Post a Comment

Previous Post Next Post