NEWS UPDATE

6/recent/ticker-posts

നിര്‍ത്തിയിട്ട ഗുഡ്‌സ്‌ ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി വിദ്യാര്‍ഥി മരിച്ചു

അരീക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ്‌ ജീപ്പില്‍ കളിച്ച് കൊണ്ടിരിക്കെ വണ്ടി ഉരുണ്ട് ദേഹത്ത് കയറി വിദ്യാര്‍ഥി മരിച്ചു. കിഴുപറമ്പ് കുഞ്ഞന്‍പടി ശ്രീ മംഗലം രാജേഷിന്റെ മകന്‍ ദേവര്‍ഷ് (ഏഴ്) ആണ് മരിച്ചത്.[www.malabarflash.com]

വീടിനോട് ചേര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ്‌ ജീപ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ സ്വയം നീങ്ങിയ വാഹനത്തില്‍ നിന്നും ചാടിയ ദേവര്‍ഷിന്റെ ദേഹത്ത് കൂടി പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. 

അരീക്കോട് ഗവ. യുപി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ഥിയായിരുന്നു. മതാവ് : ബിജില. സഹോദരി: ദേവതീര്‍ത്ഥ.

Post a Comment

0 Comments