Top News

കര്‍ണാടകയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളജിലാണ് അക്രമികള്‍ സംഘമായെത്തിയത്.[www.malabarflash.com]

കുട്ടികള്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തിനെതിരേയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. 

എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കൊവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായില്ല. കുട്ടികള്‍ തന്നെയാണ് സ്വമേധയാ കാശ് പിരിച്ച് കേക്ക് വാങ്ങിയത്. ഒരു കുട്ടിയുടെ രക്ഷിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു- ഹെഡ്മിസ്ട്രസ് പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിച്ച രക്ഷിതാവാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. സ്‌കൂള്‍ അധികൃതര്‍ മതം പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. 

ആഘോഷത്തെക്കുറിച്ച് അറിഞ്ഞ അക്രമി സംഘം സ്‌കൂളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അവര്‍ സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പരാതി നല്‍കും.

Post a Comment

Previous Post Next Post