NEWS UPDATE

6/recent/ticker-posts

കാളക്കൂറ്റന്‍ സ്‌കൂട്ടറില്‍ ഇടിച്ചു; എ.എസ്.ഐ. മരിച്ചു, അപകടം ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ

തൃശ്ശൂര്‍: സ്‌കൂട്ടറില്‍ കാളക്കൂറ്റന്‍ ഇടിച്ച് എ.എസ്.ഐ. മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ. കുറ്റൂര്‍ ഇടവക പള്ളിക്ക് സമീപം കവലക്കാട്ട് വീട്ടില്‍ കെ.എ. ജോണ്‍സന്‍ (48) ആണ് മരിച്ചത്.[www.malabarflash.com]


ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് ജോണ്‍സന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാളക്കൂറ്റന്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് റോഡില്‍ വീണ ജോണ്‍സനെ മറ്റ് യാത്രക്കാര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി പതിനൊന്നോടെയാണ് അപകടം. നേരത്തേ പേരാമംഗലം സ്റ്റേഷനില്‍ ആയിരുന്ന ജോണ്‍സന്‍ രണ്ടുവര്‍ഷമായി മണ്ണുത്തിയിലാണ് ജോലിചെയ്യുന്നത്.


അച്ഛന്‍: ആന്റണി. അമ്മ: ശോശന്നം. ഭാര്യ: ജിന്‍സി (അധ്യാപിക, പി.ജി. സെന്റര്‍). വിദ്യാര്‍ഥികളായ ജിസ്മി, ജോവല്‍ എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments