NEWS UPDATE

6/recent/ticker-posts

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയെടുത്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ കബളിപ്പിച്ച്, കാറിൽ സഞ്ചരിച്ച് പണം തട്ടി വന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഡെറിക് ആന്റണിയെ(49) ആണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കലവൂർ വോൾഗ ജംക്‌ഷന് സമീപം ലോട്ടറി കച്ചവടം നടത്തുകയായിരുന്ന മണ്ണഞ്ചേരി സ്വദേശിനി മിനിയെയാണ് ഡെറിക് കബളിപ്പിച്ചത്. കാരുണ്യ ലോട്ടറിയുടെ 2000 രൂപ സമ്മാനാർഹമായ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 500 രൂപയുടെ ലോട്ടറിയും 1500 രൂപയുമാണ് ഇയാൾ വാങ്ങിയത്. കാറിൽ വന്നയാളാണെന്ന സൂചനയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.

കൂടുതൽ ലോട്ടറി വാങ്ങുകയും സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ കളർ പകർപ്പെടുത്ത് കാറിൽ സഞ്ചരിച്ച് വ്യാപകമായി തട്ടിപ്പ് നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് എസ്ഐ കെ ആർ ബിജു പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നേരത്തെയും ലോട്ടറി വിൽപ്പനക്കാർക്കെതിരെ നടന്നിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ലോട്ടറിയുടെ നമ്പർ തിരുത്തി രണ്ടായിരം രൂപ ചെറുകിട കച്ചവടക്കാരനിൽ നിന്ന് അജ്ഞാതന്‍ തട്ടിയെടുത്തിരുന്നു. കൊല്ലത്തായിരുന്നു സംഭവം. അന്നേദിവസം തന്നെ സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട്​ രണ്ടുപേർ കോഴിക്കോട് അറസ്​റ്റിലായിരുന്നു.

Post a Comment

0 Comments